നിലാവെളിച്ചം

നിലാവെളിച്ചം മനസ്സിന്റെ, 
മിഴിയുടെ, ഇഷ്ട കൂട്ടുകാരിയാണ്‌. 
അഴകിന്റെ തികവും മികവുമൊത്ത കാഴ്ചയാണ്.

നോക്കിലും നാക്കിലും എന്തിനേറെ മനുഷ്യനില്‍ത്തന്നെയും നേരിന്‍റെ ഭാഷ്യങ്ങള്‍ നേര്‍ത്ത് നുരുമ്പുകയും പകരം വികട വ്യാഖ്യാനങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്ന ആസുരകാലത്തിന്റെ ഇങ്ങേതലക്കല്‍ അടങ്ങിയിരിക്കാനാവത്ത വെപ്രാളത്തിന്റെയോ ധിക്കാരത്തിന്റെയോ ഒക്കെ മനസ്സാണ് ഈ ഉദ്യമത്തിന് എന്നെ പ്രേരിപ്പിച്ചത്. കാലം പഴകിയ തഴമ്പിച്ച ആരോപണങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നു ആരാന്‍റെ അനിഷ്ടങ്ങളെ ചൊറിഞ്ഞു വ്രണ പ്പെടുത്തുകയല്ലാതെ പുതിയകാലത്തിന്റെ വിളികേള്‍ക്കാന്‍ ഇന്നും നമ്മുടെ സമൂഹത്തിനായിട്ടില്ല.തമ്മില്‍ തമ്മില്‍ മാറ്റ് നോക്കി പോരാഞ്ഞു കുറേക്കൂടി കടന്ന പ്രയോഗവുമായി ഒരോരുത്തരും മുന്നേറാനുള്ള പേടാപാടിലാണ്‌. ഇവിടെയാണ്‌ നിലാവെളിച്ചം സാർഥകമാകുന്നത്‌. മൻസ്സുനു കുളിരുപകരുന്നതെന്തും അരണ്ടതെങ്കിലും ഈ വെളിച്ചത്ത് തിളങ്ങി നില്ക്കും.